2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ചൊവ്വയില്‍ ക്യരിയോസിറ്റി തേടുന്നത്.......

സമര്‍പ്പണം  അനുവിന് .......
 ടെ.... ആ ശൂലം  മാറ്റടെ  അല്ലെങ്കില്‍  നീ എന്നെ കുത്തി കൊല്ലും  ഹി ഹി 
പടച്ചോനെ അത് ഏതു സിറ്റി   ...... ഞമ്മള്  റിയാദ്  സിറ്റി കണ്ടിക്കുനു... കോയിക്കോട് അങ്ങാടി  കണ്ടിക്കുനു ....
കൊണ്ടോട്ടിലെ ബല്ല്യ പെരുന്നാളും കൂടിക്കുനു.....ഏതു  വായില്‍ കിട്ടിയില്ലെങ്കിലും  ആലുവായില്‍ കിട്ടാത്ത 
എന്തെങ്കിലും  ഈ ഭൂലോകതുണ്ടാകുമോ ...ചിന്തകള്‍ എങ്ങും പിടി തരാതെ ഉണ് മേശയിലെ  ഈച്ചയെ പോലെ കറങ്ങി .    അവിടെ നമ്മടെ നാട്ടില്  പോട്ടെ, ഈ റിയാദില്  കിട്ടാത്ത 
എന്ത് മാങ്ങ ആണവോ  കൂരി സിറ്റില് കിട്ടാന്‍ ഇണ്ടാവു......അതല്ല   എന്നാലും  എനിക്ക് യാതൊരു  തുമ്പും കിട്ടിണില്ല പടച്ചോനെ  ചെറിയ പെരുനാളും  കജ്ജും  ചെയ്തു .....ങ്ങാ  കിട്ടിപ്പോയി ലാസ്റ്റ് ബീക്കില്  ഞമ്മള് 
മൂതാപ്പാക്ക്  ബിളിച്ചപ്പോ  ഓലും എളപ്പേം കൂടി   ആടിനെ  മാങ്ങുന്ന കാര്യം പറഞ്ഞിനി  ആട് മന്തി  ഇണ്ടാക്കാന്‍ ........ആ സിടില് ചെലപ്പോ  വേല  കൊറഞ്ഞ  ഇമ്മിണി  ബല്ല്യ ആടിനെ കിട്ടാന്‍  ഉണ്ടാകും 
ഇന്ന് രണ്ടിലൊന്ന്  അറിഞ്ഞിട്ടു തന്നെ കാര്യം .....കുഞ്ഞുസിനെ  വിളിക്കാം  അവനാകുമ്പോള്‍  ഈ കാര്യത്തില്‍ 
ഒകെ  നല്ല(അ)   ജ്ഞാനം  ഉണ്ടാകും ഒന്നുമില്ലെങ്കിലും അവന്‍ മക്കയിലല്ലേ ......പഴം പൊരി വെച്ചിരുന്ന 
പ്ലേറ്റിലേക്ക് നോക്കിയപ്പോള്‍ കാലി... ശോ ഇത്ര  വേഗം ഇത് മുഴുവനും തീര്‍ന്നോ .......ഗ്ലാസ്സിലെ  ബാക്കിയുള്ള 
ചായ  തുള്ളിപോലും ഇല്ലാതെ കുടിച്ചു .  
എന്നിട്ട്   ആപ്പിള്‍  എടുത്തു  കുഞ്ഞുന് ഞെക്കി ..... അപ്പുറത്ത് കുഞ്ഞു   ഹെലോ  എന്താ അളിയാ  വിശേഷം 
സുഖല്ലേ .... 
എന്ത് സുഖം  .... ആകപ്പാടെ എന്തോ ഒരു ഇത് .........ഒന്നും അങ്ങോട്ട്‌ ശേരിയകുന്നില്ല അളിയാ .....
അതെന്താട  ശേരിയാകാതെ .....പിന്നെ നാട്ടില്‍ വിളിച്ചോ എന്തൊക്കെയ വിശേഷം ...
.അത് എന്നും വിളിക്കുന്നതല്ലേ ......എല്ലാര്ക്കും സുഖം  ഇനി ചെന്നാല്‍ കല്യാണം  നടത്തണം  എന്നും പറഞ്ഞു  ഉമ്മാ ഒരേ നിര്‍ബന്ധം ....... ഇനി നീ നീ യ യാ യാച്ച്ചി ..... സോരിട   ഒന്ന് തുമ്മി പോയി ......
ഡാ അനു നിനക്കൊരു സത്യം  അറിയുമോ .......
എന്ത് സത്യം .....
ഡാ  നമ്മള്‍  തുമ്മുന്ന സമയത്ത് ബിസ്മി ചൊല്ലണം കാരണം നമ്മുടെ കണ്ണുകള്‍ അടച്ചല്ലാതെ തുമ്മാന്‍  സാദിക്കില്ല അതുപോലെ ശരീരത്തിന്റെ  എല്ലാ പ്രവര്‍ത്തനവും നിലക്കും  ഹൃദയം പോലും ഒരു നിമിഷം 
നിച്ചലമാക്കും ......കുഞ്ഞു  കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല ...
ആണോ  ......ഒരു നിമിഷം അനു ഒന്ന് നിറുത്തി .... പടച്ചോന്‍ കാത്തു  .... ബിസ്മി.......... നിനക്കറിയോ  കുഞ്ഞു 
ഇന്നലെ ഞാന്‍ മൂന്നു പ്രാവശ്യം ഒപ്പം തുമ്മി   ( ഭാഗ്യം  അടുത്ത പ്രാവശ്യം സൂക്ഷിക്കണം അത്മഗതം....!!)
അതല്ല കുഞ്ഞുസേ  ഞമ്മക്ക്  ഒരു കാര്യം ചോദിയ്ക്കാന്‍  ഉണ്ട് ഇതിനിടക്ക്‌  അനുവിന്റെ മോബിലിലേക്ക്
ഒരു കാള്‍  വന്നു .......സഫിയ ..........പെട്ടന്ന്    ഡാ കുഞ്ഞു ഞാന്‍ പിന്നെ വിളിക്കാം ...കഞ്ഞി  വെച്ചിട്ടില്ല 
മറന്നു ...പിന്നെ വിളികാം  എന്ന് പറഞ്ഞു തീരും മുന്നേ കോള്‍ കട്ടാക്കി ......
ഇതെന്തു പറ്റി ഈ പഹയന്‍  എന്നെ ഇങ്ങോട്ട് വിളിച്ച കൊളാണല്ലോ എന്തോ  ചോദിക്കണം  എന്നും പറഞ്ഞു 
ആ  എന്തേലും ആകട്ടെ ........
അനു പെട്ടന്ന് തന്നെ  തിരിച്ചു വിളിച്ചു .......മുത്തെ എന്താടാ  ഇത്രേം വൈകിയേ .... ഞാന്‍ എത്ര നേരായി 
നോക്കിയിരിക്കുന്നു ........ഹോ മടുത്തു .......
അനുക്ക  ഞാന്‍ നേരത്തെ പറഞ്ഞിട്ടില്ലേ ...... എന്റെ റൂമിലൊരു കിളവിയുണ്ട് അസൂയക്ക്‌  കയ്യും കാലും 
വെച്ച ജന്മം  അതൊന്നു പുറത്തു പോകാന്‍  നോക്കിയിരുന്നതല്ലേ ..........
എന്നിട്ട് പോയോ ........ഇല്ലെങ്കില്‍  അവരുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും  ആ തള്ളെ എങ്ങാനും 
എന്റെ കയ്യില്‍ കിട്ടിയലുണ്ടല്ലോ ......
ഹി ഹി അയ്യേ  ഇപ്പോള്‍ കൊല്ലണ്ട ഇക്ക വിട്ടേക്ക് .......പിന്നെ എന്തൊക്കെയാണ് വിശേഷം  ചായ കുടിച്ചോ ...
എനിക്ക് മുത്തിന്റെ  ഈ വിളി മാത്രം മതിയല്ലോ വിശപ്പും ദാഹോം ഒന്നുമില്ല ......ഞാന്‍ പച്ച വെള്ളം 
കുടിച്ചിട്ടില്ല (ഒരു പ്ലേറ്റ് പഴം പൊരി വിഴുങ്ങിയത്  ഇത്ര വേഗം മറന്നോ പാവം തിന്നു പട്ടിണിക് മരിക്കും )  ഈ വിളിയും കാത്തു ഞാന്‍ ഇരിക്കുന്നു .. അതെങ്ങനെയാ  എന്റെ വിഷമം  വല്ലോം 
ഉണ്ടോ മുത്തിന് മനസിലാകു......അല്ലെങ്കിലും  മുത്തിന് എന്നോട് ഒരു സ്നേഹോം ഇല്ല .
ശോ പിണങ്ങല്ലേ ഇക്ക .. എനിക്ക്  എപ്പോളും  വിളിക്കാന്‍ സാദിചിരുന്നെങ്കില്‍ ഞാന്‍ വിളിച്ചേനെ .....
ഇന്ന് നല്ല തിരക്കായിരുന്നു  ക്ലിനിക്കില്‍ ... എന്നാലും  ഇക്ക അവിടെ കാത്തിരിപ്പുണ്ടാല്ലോന്നോര്‍കുംപോള്‍ 
ഒന്നും ഒരു പ്രോബ്ലം അല്ല .....
ഞാന്‍ എത്ര നാളായി പറയുന്നു എന്റെ മുത്തിനെ എനിക്കൊന്നു  നേരില്‍ കാണണം എന്ന് ഒരു ലാപ്‌ ടോപ്‌ ഞാന്‍ വാങ്ങി തരാം ......
അതൊക്കെ കാണാന്‍ സമയം ഉണ്ടല്ലോ . അനുക്ക ഇങ്ങനെ ബെജരാകല്ലേ , ലാപ്‌ ടോപ്‌ ഒന്നും വേണ്ട 
ഞങ്ങള്‍ക്ക് ഹോസ്റ്റലില്‍  നെറ്റ് എടുക്കാന്‍ ഒന്നും അനുവാദം ഇല്ല  ഇക്കാക്ക്‌  അറിയാല്ലോ ഇവിടെ 
സൌദിയിലെ  സ്ത്രീകളുടെ കാര്യം .
എന്നാല്‍  വേണ്ട ഞാന്‍ ഒന്ന് ക്ലിനിക്കില്‍  വന്നു കണ്ടോട്ടെ  , ഒന്ന് കണ്ടാല്‍ മതി  ഒരു മിനിറ്റ് 
എനിക്കൊന്നു   ഒരു നോക്ക് കണ്ടാല്‍ മതി  എന്റെ പൊന്നല്ലേ .....
അത് വേണ്ട ഇക്ക പിന്നെ എനിക്ക് അവിടെ ജോലിക് പ്രശനമാകും  ഇത് പോയാല്‍  പിന്നെ ശോ  ഞാന്‍ എന്ത് ചെയ്യും ........
ഇക്ക ഞാന്‍ വെക്കുന്നു  ആ ചേച്ചി  വരുന്നുട്  പിന്നെ വിളിക്കാം കോള്‍ കട്ടായി .....ആകപ്പാടെ ഒരു ദിവസം 
ഈമെയിലില്‍  അവള്‍ അയച്ച ഒരു ഫോട്ടോ മാത്രമാണ് ഉള്ളത് ശേരികും ഒരു സുന്ദരി കുട്ടി , അത് തന്നെ ക്ലിനികില്‍  നിന്ന് വളരെ പ്രയസപെട്ടു  അയച്ചതാണ് ...
കുറച്ചു നേരത്തേക്ക്  അനുവിന്  ദേഷ്യം  ആണോ സങ്കടം  ആണോ എന്തൊക്കെയോ ഒരു  പറയാന്‍ വയ്യാത്ത വികാരം .വീണ്ടും പോയി ലാപ്‌ തുറന്നു ആ ഫോട്ടോയില്‍ നോക്കി ......
കൃത്യം  മൂന്നാഴ്ച മുന്‍പ് കൂട്ടുകാരനെ  വിളിച്ചാണ്  ഇ മുത്തിനെ  കിട്ടിയത് .  നാട്ടില്‍  പോയി   വന്ന ഒരു കൂട്ടുകാരന്‍  സിം മാറ്റി പുതിയ  താക്കി അവന്റെ നമ്പര്‍ 
ഡയല്‍ ചെയ്തപ്പോള്‍  ഒരു ഡിജിറ്റ്  മാറിപ്പോയി  അങ്ങേ  തലക്കല്‍  ഒരു സ്വീറ്റ് വോയിസ്‌ ഒരു പെണ്‍കുട്ടിയുടെ 
ഹെലോ  എന്ന് ഒന്നുടി പറഞ്ഞപ്പോള്‍ കട്ട്‌ ആയി അപ്പോളാണ് ഡയല്‍ ചെയ്ത നമ്പര്‍  അനു നോക്കുന്നുത് 
എന്തായാലും  ഒരു പെണ്‍ ശബ്ദം  തിരിച്ചു ഒരു സോറി പറഞ്ഞു ഒരു ടെക്സ്റ്റ്‌  മേസേജിട്ടു .... കുറച്ചു  കഴിഞ്ഞപ്പോള്‍  ഒന്ന് വിളിച്ചു  സോറി പറയാം  എന്ന് വിജരിച്ചു അത്രകും  സ്വീറ്റ് വോയിസ്‌ 
വിളിച്ചു അപ്പുറത്ത്  സോറി റോങ്ങ്‌ നമ്പര്‍  പറഞ്ഞതും  കട്ടായതും ഒരുമിച്ചു .....
ഈ തവണ  അനു ഇത്തിരികൂടി  വലിയ ഒരു മെസേജ്  അയച്ചു .... ഐ റിയലി  സോറി , മൈ നെയിം ഈസ്‌ 
അന്ശാദ് , ഐ അം ഫ്രം ഇന്ത്യ , ഇഫ്‌ യു ഡോണ്ട് മൈന്‍ഡ്  കാന്‍ വി ബി ഫ്രണ്ട്സ .....
അടുത്ത ദിവസം  അനുവിനെ ഒരു മെസേജ് , ഹി അന്ശാദ്  ഐ അം സഫിയ  ഫ്രം ഇന്ത്യ, കേരള 
അങ്ങനെ ..... തുടങ്ങിയ  ഈ പ്രണയം  ഇപ്പോള്‍ കനവിലും നിനവിലും ഒരു മുഖം  മാത്രം ഒരു 
സ്വരം മാത്രം സഫിയ ....അവളാണ്  എന്റെ മുത്ത്‌ ..... എന്റെ രാവും പകലും എന്റെ 
എല്ലാം എല്ലാം ..... ഒന്ന് കണ്ടിരുന്നെങ്കില്‍ .... എന്താണൊരു വഴി ....... തിരിഞ്ഞും മറിഞ്ഞും 
കിടന്നു ആലോചിച്ചു  ......അനു ഒടുവില്‍ ..ഒരു തീരുമാനത്തില്‍ എത്തി  അവള്‍ അടുത്ത മാസം 
നാട്ടില്‍ പോവുകയാണ്. എന്തെങ്കിലും ഒരു കാര്യംവീട്ടില്‍  പറഞ്ഞു അതെ ദിവസം തന്നെ പോകണം അവള്‍ അറിയാതെ   അതെ ഫ്ല്യ്ട്ടില്‍ .അടുത്ത  ദിവസം ഒന്ന് വൈകുന്നേരം ആകാന്‍ നിമിഷങ്ങള്‍  എണ്ണി കാത്തിരുന്നു 
വിളിച്ചു അവള്‍ പോകുന്ന ദിവസവും  സമയവും  ഫ്ല്യ്ടും  ചോദിച്ചറിഞ്ഞു .
ഓഫീസില്‍  ബ്രാതെറിനു കല്യാണം എന്ന് പറഞ്ഞു  എമെര്‍ജെന്‍സി ലീവ് ശെരിയാക്കി ,
നാട്ടിലേക്ക്  വിളിച്ചു  പതിനഞ്ചു ദിവസത്തെ ലീവുണ്ട്‌  വരികയാണെന്നും പറഞ്ഞു .സഫിയക്ക്‌ കൊടുക്കാനായി ഒരു നല്ല ലേഡിസ്  വച്ചും ഒരു പെര്ഫുമും  വാങ്ങി  ഗിഫ്റ്റ് ആക്കി ഹാന്‍ഡ്‌ ബാഗേജില്‍  വെച്ച് .
റിയാദ്  എയര്‍പോര്‍ട്ടില്‍  വെച്ച് അവളെ കാണുന്ന ആ സുന്ദര നിമിഷം കൂട്ടിയും കിഴിച്ചും സ്വപനം കണ്ടും 
ഒടുവില്‍  ആ ദിവസം വന്നെത്തി .പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി . അവളോട്‌ പ്രത്യകം പറഞ്ഞു 
എയര്‍പോര്‍ട്ടില്‍ ചെക്ക്‌ ഇന്‍ കഴിഞ്ഞു വിളിക്കണം എന്ന് .വിളിക്കാം അനുക്ക അവള്‍ തീര്‍ച്ച പറഞ്ഞു 
അനു നേരത്തെ തന്നെ പോയി അദികം ലഗ്ജെ ഇല്ല ഉള്ളത് അയച്ചു .....ഹോ സമാദാനം ആയി 
അവളുടെ  വിളിയും കാത്തു മൊബൈല്‍ റിംഗ് ചെയ്യുന്നതും കാത്തു അക്ഷമനായി അനു  വൈടിംഗ്
ഏരിയയില്‍  ഇരിക്കുന്ന ഓരോ തട്ടമിട്ട മുഖവും അവരറിയാതെ അനു നോക്കി നടന്നു . 
ഗും നോക്കാം അവള്‍ വന്നിട്ടുണ്ടാകില്ല  ശോ അടുത്തുള്ള സീറ്റ്‌ കൂടി കിട്ടിയിരുന്നെങ്കില്‍ .. അല്ലെങ്കില്‍ അവളുടെ അടുത്തിരിക്കുന്ന ആളിനോട്‌ പറഞ്ഞു മാറ്റം...... ചിന്തകള്‍  ആകാശത്തിന്റെ  മതിലും 
ഇടിച്ചു നിരത്തി   നീലാകാശം പോരാതെ വരുന്നു . കുറച്ചു ടെന്‍ഷനും ഉണ്ട് ... ഒന്ന് വാഷ്‌ റൂമില്‍ 
പോയി ഫ്രഷ്‌ ആയി  കണ്ണാടി നോക്കുമ്പോള്‍  മൊബൈല്‍ റിംഗ് ചെയ്തു .....ഹലോ മുത്തെ  ....
എവിടെയാ ......എല്ലാം കഴിഞ്ഞോ ...... ലഗേജോക്കെ  അയച്ചോ ഇങനെ സംസാരിച്ചു വാഷ്‌ റൂമിന്റെ 
പുറത്തേക്  ഇറങ്ങി ഫോണ്‍ ചെയ്യുന്ന പെണ്‍കുട്ടിയെ നോക്കുന്നതിനിടെ പുറം തിരഞ്ഞിരിക്കുന്ന ഒരു കുട്ടിയെ കണ്ടു  ഏത് കളര്‍  ഡ്രസ്സ്‌ ആണ് മുത്തെ ഇട്ടിരിക്കുന്നേ .... ഗ്രീന്‍ ആണിക്ക എന്ന് പറയുന്നത്  തൊട്ടപ്പുറത്ത് നിന്നും കേട്ടതുപോലെ തോന്നി  പതിയെ  ആ വശത്തേക്ക് നോക്കി ഒന്നുടി ചോദിച്ചു  എന്ത് നിറമാണ്‌ എന്ന് ..
എന്തെ ഇക്ക ഗ്രീന്‍ എന്ന് പറഞ്ഞതും ആളിനെ ശെരിക്കും കണ്ടു ബ്ലാക്ക് ജീന്‍സും  ഗ്രീന്‍ ടി ഷര്‍ട്ടും ധരിച്ച 
ഒരു ചെറുപ്പക്കാരന്‍ ..
 അനുവിന് ഒരു നിമിഷം  ശ്വാസം നിന്ന് പോയി .....ചെറുപ്പക്കാരന്‍  അവന്റെ കൂട്ടുകാരനോട് 
അവന്‍ കോള്‍  കട്ട്‌  ചെയ്തെട ... ഇനി സ്വപനം കണ്ടു ഉറങ്ങികൊട്ടെ  ഓരോരുതന്മാരിറങ്ങും മിസ്സ്‌ കോളും ആയിട്ട് .......
എന്തോ പോയ അണ്ണന്റെ കാര്യം പറഞ്ഞ പോലെ  അനു ഇപ്പോള്‍ തിരയുന്നത് 
ചൈന ഫോണ്‍ കണ്ടുപിടിച്ചവനെ പറ്റിയുള്ള ക്യുരിയോ  സിറ്റിയെ കുറിച്ച് ..........
സ്നേഹപൂര്‍വ്വം  
നീനുട്ടി ......
 വാല്‍ക്കഷണം : ഞാന്‍ അനുനെ  കണ്ടിട്ടേയില്ല  ഇത് ചൊവ്വയില്‍  ക്യുരിയോ സിറ്റി  കണ്ടു പിടിച്ചതാകാം..

2013, ജൂലൈ 20, ശനിയാഴ്‌ച

ഉണ്ണിക്കുരുന്നുകളുടെ വിലാപം ...........!!!

ഇനിയും ജന്മം കാത്തുകിടക്കും 
എണ്ണമില്ലാത്ത ഉണ്ണികുരുന്നുകളെ,
നിങ്ങളും പ്രാർത്ഥിക്കുക 
സൃഷ്ടി കർമ്മം നടത്തും 
നാഥനോട് കേഴുക.

അരുത് ഞങ്ങളെ
എറിഞ്ഞു കൊടുക്കരുതേ 
വെറും 
വിഷജന്തുക്കളെക്കാൾ 
ക്രൂരവിഷമാനസ്സമുള്ളോരു 
ഹിംസ്ര ജന്തുവാം  മനുജനു 
മാമ്സ ദാഹത്തിൻ  
കാമകേളിയുടെ എച്ചിലാക്കി 
പിച്ചി ചീന്തുവാൻ.

ജനിക്കണം ഞങ്ങൾക്കും 
ജനിപ്പിക്കുവാൻ,  നിരന്തരം 
 കണ്ണുനീർ തൂകി 
ശുദ്ധമാനസ്സമോടെ 
പ്രാർത്ഥനകൊണ്ട് 
നിൻ പാദ സേവ ചെയ്യും 
നിർമ്മല മാനുഷർ തൻ മക്കളായി.

ഇനിയും ജനിക്കത്തൊരുണ്ണികൾ 
ഞങ്ങൾ തൻ പ്രാർത്ഥന,  ദൈവമേ 
മാനവകുലമങ്ങൊടുങ്ങട്ടെ 
മക്കൾ കായിക്കാത്ത മച്ചി മരങ്ങളായി 
സ്നേഹപൂർവം 
നീനുട്ടി ......

2013, ഏപ്രിൽ 27, ശനിയാഴ്‌ച

അലിയാം പ്രകാശമായി


എന്‍ ജീവനെ  നമുക്ക് 
പാറി  പറക്കാം 
മാലാഘമാര്‍ പാടും 
ലോകം തേടി പറക്കാം 
കുഞ്ഞി ചിറകു വിടര്‍ത്തി 
ഭാവനകള്‍ക്ക്  മീതെ ....
മൃദുല വെണ്‍ മേഘങ്ങള്‍ക്കും 
വെള്ളരി പ്രാവിനും......മീതെ 
കുളിര്‍   തെന്നലെറി  
പ്രണയമാം സ്വര്‍ഗത്തിലേക്ക് .....

സൂര്യ ചന്ദ്രന്മാരെയും 
മിന്നും താരകളെയും  പിന്നിലാക്കി .....
ഏകാന്തത  മാത്രം 
നല്‌കുമീ  ഭൂമിയും 
വേദനകളെയും 
സങ്കടങ്ങളേയും
പിന്നിലാക്കി  പറക്കാം 
പാറി പറക്കാം 

വീണ്ടും വീണ്ടും  പറക്കു ......
പാറി പറക്കു ,, എന്‍ ജീവനെ.....
വിദൂരതയിലേക്ക് 
നിന്‍ ഏകാന്തമാം യാത്ര ....
അനന്തമാം യാത്രയില്‍ 
നിന്‍ കുഞ്ഞു സന്തോഷങ്ങളെ 
മാറോടു  പുല്‍കി  
പറക്കു എന്‍ ജീവനെ .....

ഈ ഭൂമിയെ വെല്ലും  
അതി മനോഹരമാം 
സ്വപ്ന ലോകത്തേക്ക് 
നിത്യ ശാന്തി  തേടി പറക്കാം 
കയ്പും മധുരവും 
കലര്‍ന്നോരോര്‍മ്മകളെ 
ഹൃദയത്തോട് ചേര്‍ത്ത് 
പാറി പറക്കാം .....

നാം കണ്ടു മുട്ടും വരെ 
പാറി പറക്കാം 
കരയുവാനും ശ്വസിക്കുവാനും 
കളയുവാനിനിയില്ല സമയം 
ഭയം   മറന്നു ......പറക്കാം 
പറക്കാം നമുക്കിനി  പറക്കാം 
സ്വതന്ത്രമാം ആത്മാവിന്‍ 
പരിശുദ്ധമാം ഹൃദയമോടെ .....

നീ വരും വഴിയിലെന്നെ 
 കാത്തു നില്‍ക്കരുതേ .......
അലയാഴികള്‍ നീന്തി 
സമയ മാത്രകളെ മറി  കടന്നു 
സൂര്യന്‍ ഉറങ്ങി 
നിലാവുണരുമ്പോള്‍
മറക്കാതെ ഞാന്‍ വന്നിരിക്കും 
വിശ്വത്തിന്‍ നെറുകയില്‍ 
നിന്നോടൊന്നു ചേരാന്‍ 

പറക്കാം നമുക്ക് പറക്കാം 
ഇതാണ് അനുയോജ്യ സമയം 
ഈ നിത്യമാം 
പ്രകാശത്തില്‍ അലിയാം 

സ്നേഹ പൂര്‍വ്വം 
നീനുട്ടി ................